കിയ മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയിലേക്ക് ഇലക്ട്രിക് വാഹനങ്ങളുമായി എത്തുന്നു

Kia motors

ന്ത്യൻ വിപണി കീഴടക്കാൻ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഉപ കമ്പനിയായ കിയ മോട്ടോഴ്സ് എത്തുന്നു. 2019ലാണ് ഇന്ത്യൻ വിപണിയിലെയ്ക്ക് ഇവർ എത്തുന്നത്. 2025-ഓടെ കമ്പനി 16 ഇലക്ട്രിക് വാഹനങ്ങള്‍ ആഗോളതലത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. 2020-ഓടെ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിളും (എഫ്.സി.ഇ.വി.) വിപണിയില്‍ എത്തിക്കും.

2018-ലെ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഷോയിൽ കിയ മോട്ടോഴ്സിന്റെ ഭാവി മൊബിലിറ്റി വിഷന്‍ അവതരിപ്പിക്കും. ആന്ധ്രാപ്രദേശിൽ കിയ മോട്ടോഴ്സ് വാഹന നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കാന്‍ 110 കോടി ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.

പ്രതിവര്‍ഷം മൂന്നു ലക്ഷം കാറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ഈ പ്ലാന്റിലുണ്ട്. 2019-ന്റെ പകുതിയോടെ കമ്പനി ഇന്ത്യന്‍ വിപണിയിലേക്കായി കോംപാക്ട് സെഡാനും കോംപാക്ട് എസ്.യു.വി.യും നിര്‍മ്മിക്കും. പുതിയ സ്മാര്‍ട്ട് സിറ്റി പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി കമ്പനി 2020-ല്‍ സ്മാര്‍ട്ട് സിറ്റികളില്‍ ലെവല്‍ നാല് ഓട്ടോണമസ് വാഹനങ്ങള്‍ പുറത്തിറക്കാനും ലക്ഷ്യമിടുന്നുണ്ട്.

Top