ഇവി5 എസ് യു വി യുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് കിയ

കിയയുടെ മൂന്നാമത്തെ വൈദ്യുത കാര്‍ ഇവി5 എസ് യു വിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. രൂപഭാവങ്ങളില്‍ കിയയുടെ ഇവി9 എസ് യു വിയുടെ ചെറുപതിപ്പാണ് ഇവി5. ചെങ്കുഡു മോട്ടോര്‍ ഷോയില്‍ കിയ ഇവി5ന്റെ രൂപം അനാവരണം ചെയ്തിരുന്നു. 2025ല്‍ ഇവി4 സെഡാന് ഒപ്പമായിരിക്കും ഇവി 5 വിപണിയിലെത്തുക.

ഇവി3 അതിനു മുന്‍പ് പുറത്തിറക്കും. വി9 എന്നിവയെ പോലെ ഇവി5 അടിസ്ഥാനമാക്കിയിരിക്കുന്നത് ഇ-ജിഎംപി ഇവി പ്ലാറ്റ്ഫോമാണ്. സ്റ്റാന്‍ഡേഡ്, ലോങ് റേഞ്ച്, ലോങ് റേഞ്ച് എഡബ്ല്യുഡി എന്നിങ്ങനെ മൂന്നു വിഭാഗത്തിലായാണ് ഇവി5 പുറത്തിറങ്ങുന്നത്. സ്റ്റാന്‍ഡേഡ് രണ്ടു തരം ബാറ്ററികളില്‍ ലഭ്യമാണ്. ഇവി5 സ്റ്റാന്‍ഡേഡ് വകഭേദത്തിന് 530 കിലോമീറ്ററാണ് റേഞ്ച്. ലോങ് റേഞ്ച് ഇവി5 ല്‍ 81 ബാറ്ററിയും 217ബി എച്ച് പി ഇലക്ട്രിക് മോട്ടോറുമാണുള്ളത്. 720 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ലോങ് റേഞ്ച് എഡബ്യൂഡി വേരിയന്റില്‍ ലോഹ് റേഞ്ചിന്റെ അതേ ബാറ്ററിയാണുള്ളത്. 650 കിലോമീറ്ററാണ് റേഞ്ച്.ഇവി5 ലെ ബാറ്ററി അതിവേഗം ചാര്‍ജു ചെയ്യാനാവുന്നതാണ്. വെറും 27 മിനിറ്റുകൊണ്ട് 30 ശതമാനത്തില്‍ നിന്നു 80 എത്തും. ഉയര്‍ന്ന ചൂടും തണുപ്പും കൈകാര്യം ചെയ്യാന്‍ ഈ ബാറ്ററിക്ക് കഴിയും.

Top