കിയ സോണറ്റിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു

ക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയയുടെ ഏറ്റവും ഡിമാന്റുള്ള മോഡലാണ് സോണറ്റ്. കിയ ഇന്ത്യയിൽ സോണറ്റ് എസ്‌യുവിയുടെ വില കൂട്ടി എന്നാണ് പുതിയ വാർത്ത. വാഹനത്തിന്‍റെ വില 34,000 രൂപ വരെയാണ് വർദ്ധിപ്പിച്ചത് എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.ഒരു വർഷത്തിനിടയിൽ രണ്ടാം തവണയാണ് വില വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരിയിലും സോണറ്റിന്റെ വില കിയ വർദ്ധിപ്പിച്ചിരുന്നു.

HTE, HTK, HTK+, HTX, HTX+, GTX+, ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകളിൽ കിയ സോനെറ്റ് ലഭ്യമാണ്. അടിസ്ഥാന HTE 1.2 പെട്രോൾ മോഡലിന്റെ വിലയിലാണ് 34,000 രൂപയുടെ വർദ്ധനവ്. മറ്റ് വേരിയന്റുകളിൽ 10,000 രൂപയ്ക്കും 16,000 രൂപയ്ക്കും ഇടയിലാണ് വർദ്ധനവ്.

2022 ഏപ്രിലിൽ ആണ് കിയ ഇന്ത്യ സോനെറ്റിന്റെ 2022 പതിപ്പ് അവതരിപ്പിച്ചത്. അപ്‌ഡേറ്റിനൊപ്പം, സൈഡ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, ഹിൽ-അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ പുതിയ കൂട്ടിച്ചേർക്കലുകളോടെ എസ്‌യുവിയുടെ ഫീച്ചർ ലിസ്റ്റ് മെച്ചപ്പെടുത്തി. കൂടാതെ, സോനെറ്റ് പുതിയ ബ്രാൻഡ് ലോഗോയ്‌ക്കൊപ്പം പുതിയ ഇംപീരിയൽ ബ്ലൂ, സ്പാർക്ലിംഗ് സിൽവർ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. കിയ സോനെറ്റ് മൂന്ന് എഞ്ചിനുകളിൽ ലഭ്യമാണ് – 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ. ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഐഎംടി, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

Top