മൂന്നുമാസത്തിനുള്ളില്‍ മൊത്തം 3000 കാര്‍ണിവല്‍ എംപിവി വിറ്റ് കിയ

വെറും മൂന്ന് മാസത്തിനുള്ളില്‍ 3000 കാര്‍ണിവല്‍ എംപിവി കാറുകള്‍ വിറ്റ് കിയ. ടൊയോട്ട ഇന്നോവയ്ക്ക് വലിയൊരു എതിരാളിയായാണ് കിയയുടെ കാര്‍ണിവല്‍ രംഗത്തെത്തിയത്. ഫെബ്രുവരിയില്‍ നടന്ന 2020 ഓട്ടോ എക്സ്പോയില്‍ കിയ മോട്ടോര്‍സ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉല്‍പ്പന്നമായ പ്രീമിയം കാര്‍ണിവല്‍ എംപിവിയെ പുറത്തിറക്കിയത്.
വാഹനത്തിന് ഇന്ത്യന്‍ വിപണിയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് വില്‍പ്പന കണക്കുകള്‍ വ്യക്തമാക്കുന്നത്.

മാര്‍ച്ചില്‍ മാത്രം 1,117 യൂണിറ്റ് പ്രീമിയം എംപിവി കമ്പനി വിപണിയില്‍ എത്തിച്ചു. 24.95 ലക്ഷം മുതല്‍ 33.95 ലക്ഷം വരെയാണ് കാര്‍ണിവലിന്റെ വില. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലഭിക്കുന്ന കാര്‍ണിവലിന് 7, 8, 9 എന്നിങ്ങനെ മൂന്ന് സീറ്റിംഗ് ഓപ്ഷനുകളാണ് കിയ നല്‍കിയിരിക്കുന്നത്. ബേസ് പ്രീമിയം പതിപ്പില്‍ 7 അല്ലെങ്കില്‍ 8 ആയിരിക്കും. 7 അല്ലെങ്കില്‍ 9 സീറ്റ് ഫോര്‍മാറ്റില്‍ ആണ് പ്രസ്റ്റീജ് എത്തുന്നത്. അതേസമയം ഏറ്റവും ഉയര്‍ന്ന പതിപ്പായ ലിമോസിന്‍ 7-സീറ്റര്‍ ആയിരിക്കും.

അടിസ്ഥാന വകഭേദമായ പ്രീമിയത്തില്‍ (ഏഴ്, എട്ട് സീറ്റുകളില്‍ ലഭിക്കും) ടച്ച് സ്‌ക്രീ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലെ, ക്രൂസ് കണ്‍ട്രോള്‍, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട്, 18 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.രണ്ടാമത്തെ വകഭേദമായ പ്രസ്റ്റീജില്‍ എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്ലാംപ്, ഐസ് ക്യൂബ് എല്‍ഇഡി ഫോഗ് ലാംപ്, എല്‍ഇഡി ടെയില്‍ ലാംപ്, ഡ്യുവല്‍ പാനല്‍ ഇലക്ട്രിക് സണ്‍റൂഫ്, കോര്‍ണര്‍ ബ്രേക്ക് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഏഴ്, ഒമ്പത് സീറ്റ് വകഭേദങ്ങളില്‍ പ്രസ്റ്റീജ് ലഭിക്കും.

എംപിവിയുടെ ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും ലിമോസിന്‍ പതിപ്പ്. സ്റ്റാന്‍ഡേര്‍ഡായി ആഡംബര വിഐപി സീറ്റുകളുള്ള ഏഴ് സീറ്റര്‍ വാഹനമാണിത്. വാഹനത്തിലെ എല്ലാ അപ്‌ഹോള്‍സ്റ്ററികളും നാപ്പ ലെതറിനാല്‍ നിര്‍മ്മിച്ചതാണ്. സ്റ്റിയറിംഗ് വീലിന് പോലും ലെതര്‍ റാപ്പിംഗ് ലഭിക്കും. ഏഴു സീറ്റ് വകഭേദത്തില്‍ മാത്രമായിരിക്കും ഉയര്‍ന്ന വകഭേദമായ ലിമോസിന്‍ ലഭിക്കുക. മൂന്നു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ സീറ്റ് യാത്രികര്‍ക്കായി രണ്ട് 10.1 ഇഞ്ച് സ്‌ക്രീന്‍ സഹിതമാണ് ലിമോസിന്‍ എത്തുക. സെല്‍റ്റോസിന് സമാനമായ ഡഢഛ കണക്റ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെയുള്ള സവിശേഷതകളും ഈ പതിപ്പിലുണ്ട്.

ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുപിടി പുത്തന്‍ ഫീച്ചറുകളാണ് കിയ നല്‍കിയിരിക്കുന്നത്. ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ മികച്ച സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്. ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകളും, ഇബിഡിയുമുള്ള എബിഎസ് എന്നിവയാണ് കാര്‍ണിവലിന്റെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

മൂന്ന്-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിനൊപ്പം ഇലക്ട്രിക്കലി തുറക്കാനും അടയ്ക്കാനും കഴിയുന്ന പിന്‍ ഡോറുകള്‍, ഹര്‍മാന്‍ കാര്‍ഡണ്‍ എട്ട്-സ്പീക്കര്‍ സിസ്റ്റം, എയര്‍ പ്യൂരിഫയര്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, വെന്റിലേഷനോടുകൂടിയ 10 തരത്തില്‍ ഇലക്ട്രികലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് എന്നിവയും ടോപ്പ്-ഓഫ്-ലൈന്‍ എന്നിവയും വാഹനത്തിലുണ്ട്.

ഡ്യൂവല്‍ പാനല്‍ ഇലക്ട്രിക്ക് സണ്‍റൂഫ്, സ്മാര്‍ട്‌ഫോണ്‍ കണക്ടിവിറ്റിയുള്ള 8-ഇഞ്ചുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കിയയുടെ യുവിഒ കണക്ട് ചെയ്ത കാര്‍ ടെക്, മധ്യ നിരയ്ക്ക് വേണ്ടിയുള്ള രണ്ട് 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഇലക്ട്രിക്ക് ടെയില്‍ഗേറ്റ്, പവര്‍ സ്ലൈഡിങ് റിയര്‍ ഡോറുകള്‍ എന്നിവയും കാര്‍ണിവലിലുണ്ട്. എല്‍ഇഡി ഹെഡ്‌ലാംപുകള്‍, അലോയ് വീലുകള്‍ എന്നിങ്ങനെ ഫീച്ചര്‍ സമൃദ്ധമാണ് കാര്‍ണിവല്‍.

ധാരാളം യുഎസ്ബി ചാര്‍ജിംഗ് പോയിന്റുകള്‍, ഫ്രണ്ട് കര്‍ട്ടന്‍ എയര്‍ബാഗുകള്‍, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളും കാര്‍ണിവലിലുണ്ട്. വൈറ്റ്, സില്‍വര്‍, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് കാര്‍ണിവല്‍ ലഭ്യമാവുക. ഡ്യൂവല്‍ ടോണ്‍ ബ്ലാക്ക്, ബെയ്ജ് കളര്‍ സ്‌കീമാണ് ഇന്റീരിയറിന് നല്‍കിയിരിക്കുന്നത്. ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം.

Top