സിരുത്തൈ ശിവ ചിത്രം; രജനികാന്തിനൊപ്പം പ്രധാനകഥാപാത്രമായി ഖുശ്ബുവും

ര്‍ബാര്‍ എന്ന ചിത്രത്തിന് ശേഷം രജനികാന്ത് നായകനായി എത്തുന്നത് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ചിത്രത്തില്‍ ഖുശ്ബു ഒരു പ്രധാന കഥാപാത്രമായി എത്തിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഏത് കഥാപാത്രമായിട്ടായിരിക്കും ഖുശ്ബു എത്തുക എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. 90കളില്‍ രജനികാന്തും ഖുശ്ബുവും ഒട്ടേറെ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അണ്ണാമലൈ, മന്നന്‍, പാണ്ഡ്യന്‍, നാട്ടുക്കൊരു നല്ലവന്‍, ധര്‍മ്മതിന്‍ തലൈവന്‍ തുടങ്ങിയവ രജനികാന്ത്- ഖുശ്ബു കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രങ്ങളാണ്.

ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സമീപകാലത്ത് അതിഥി വേഷങ്ങളില്‍ മാത്രമാണ് ഖുശ്ബു അഭിനയിച്ചിരുന്നത്. എന്നാല്‍ രജനികാന്ത് ചിത്രത്തില്‍ മുഴുനീള വേഷമായിരിക്കും താരത്തിന് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ ആണ് രജനികാന്തിന്റേതായി ഉടന്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്.

Top