കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ കഴിയില്ല; ഖുഷ്ബു

ചെന്നൈ: കമ്യൂണിസ്റ്റും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കീഴില്‍ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണെന്ന് ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുഷ്ബു സുന്ദര്‍. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ കഴിയില്ല. അവരെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നു.

കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയെന്നും അവര്‍ ആരോപിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് അവരുടെ പ്രതികരണം.ഗായികയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ലജ്ജാവഹമെന്നും ഖുശ്ബു വ്യക്തമാക്കി.

”കമ്യൂണിസ്റ്റും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കീഴില്‍ അസഹിഷ്ണുത അതിന്റെ ഉച്ചസ്ഥായിയിലാണ്. അവര്‍ക്ക് ഒരാളുടെ വിശ്വാസങ്ങളെ ബഹുമാനിക്കാന്‍ കഴിയില്ല. അവരെയോര്‍ത്ത് ലജ്ജിക്കുന്നു.” ഖുഷ്ബു കുറിച്ചു.

Top