മോദിക്ക് എതിരാളിയായി കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെ ഖുശ്ബു

ചെന്നൈ: നരേന്ദ്രമോദിക്ക് എതിരാളിയായി കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെ എന്ന് നടി ഖുശ്ബു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ പാര്‍ട്ടിയുടെ നിലപാട്‌ അറിയിക്കുമെന്നും ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ പറഞ്ഞതിന്റെ പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബുവിന്റെ പ്രതികരണം.

തമിഴ്‌നാട് സംസ്ഥാനം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ നേരില്‍ കണ്ട് ചര്‍ച്ച ചെയ്തതായും നടി വ്യക്തമാക്കി. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ സഹോദരനെ ആശുപത്രിയിലെത്തിക്കാന്‍ എയര്‍ആംബുലന്‍സ് സൗകര്യം ലഭ്യമാക്കിയതിനെ വിമര്‍ശിക്കേണ്ട കാര്യമില്ലന്നും,എല്ലാ പൗരന്മാര്‍ക്കും അത്യാവശ്യഘട്ടങ്ങളില്‍ ഇതുപോലുള്ള സഹായങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത് എന്നും ഖുശ്ബു വ്യക്തമാക്കി.

Top