ആരോപണ വിധേയന്റെ ചിത്രമായതുകൊണ്ടല്ല രാമലീല വിജയിച്ചത്; ഖുശ്ബു

ന്ത്യന്‍ സിനിമാലോകത്ത് കുറ്റാരോപിതര്‍ സജീവമാകുന്നു എന്ന വാദത്തിന് മറുപടിയുമായി സിനിമാതാരം ഖുശ്ബു രംഗത്ത്. സിനിമ നല്ലതാണെങ്കില്‍ വിജയിക്കുമെന്നും ആരോപണങ്ങളുമായി അതിനെ കൂട്ടിക്കുഴയ്ക്കരുതെന്നുമാണ് ഖുശ്ബു പറയുന്നത്. മീ ടു ആരോപണവിധേയനായ ഹോളിവുഡ് താരം കെവിന്‍ സ്‌പേസിയുടെ ചിത്രം വലിയ പരാജയമായിരുന്നു. എന്നാല്‍ അത് സിനിമ മോശമായതിനാലാണെന്ന് ഖുശ്ബു പറഞ്ഞു.

ദിലീപ് ചിത്രം രാമലീലയെക്കുറിച്ചും ഖുശ്ബുവിന് പറയാനുണ്ട്. രാമലീല നല്ല സിനിമയായതുകൊണ്ടാണ് അത് വിജയിച്ചത്. ആരോപണ വിധേയന്റെ ചിത്രമായതുകൊണ്ടല്ല. സ്ത്രീകള്‍ക്ക് തുറന്നുപറയാനുള്ള വേദി നല്‍കുന്ന പോലെ ആരോപണവിധേയര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരവും നല്‍കണം. കുറ്റം തെളിയുന്നതുവരെ അയാള്‍ ആരോപിതന്‍ മാത്രമാണെന്നും ഖുശ്ബു പ്രതികരിച്ചു.

Top