ഗാന്ധി കുടുംബം സ്വയം നിര്‍മ്മിച്ച കുമിളകളില്‍ നിന്ന് പുറത്തുവരണമെന്ന് ഖുശ്ബു

ന്യൂഡല്‍ഹി: ഗാന്ധി കുടുംബം സ്വയം നിര്‍മ്മിച്ച കുമിളകളില്‍ നിന്ന് പുറത്തുവരണമെന്ന് നടി ഖുശ്ബു. എക്കാലവും പ്രതിപക്ഷത്തുണ്ടാകുമെന്ന തെറ്റായ പ്രതീക്ഷയ്ക്ക് പുറത്താണ് അവര്‍ ജീവിക്കുന്നത്. രാജ്യം ഭരിക്കുന്നത് മറന്നേക്കൂ, പ്രതിപക്ഷത്ത് പോലും എക്കാലവും അവര്‍ ഉണ്ടാകില്ല’- ഖുശ്ബു പറഞ്ഞു.

എന്തുകൊണ്ടാണ് ആളുകള്‍ കോണ്‍ഗ്രസ് വിടുന്നത് എന്നത് ചിന്തിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. വിടുന്നവരെ അവസരവാദികള്‍ എന്ന് വിളിച്ച് അധിക്ഷേപിക്കുകയല്ല വേണ്ടത്. അവര്‍ സ്വയം നിര്‍മിച്ച ലോകത്തിലാണ് ജീവിക്കുന്നതെന്നും ഖുശ്ബു കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ദേശീയവക്താവ് സ്ഥാനം രാജിവെച്ച് കഴിഞ്ഞ ദിവസമാണ് ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്. തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ഖുശ്ബുവിന്റെ പാര്‍ട്ടി മാറ്റം ഏറെ ചര്‍ച്ചയായിരുന്നു.

Top