രജനികാന്ത് ചിത്രം ‘അണ്ണാത്ത’യുടെ ഭാഗമാകാന്‍ ഖുശ്ബുവും

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. അണ്ണാത്തയിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം തലൈവ ഹൈദരാബാദില്‍ നിന്ന് ചെന്നെയിലേക്ക് മടങ്ങുകയും ചെയ്തു.

നടി ഖുശ്ബുവും അണ്ണാത്തയില്‍ അതിപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ മാസങ്ങളില്‍ താരം തെരഞ്ഞെടുപ്പും രാഷ്ട്രീയപ്രവര്‍ത്തനങ്ങളുമായി തിരക്കിലായിരുന്നതിനാല്‍ തന്നെ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ല.

എങ്കിലും, സിനിമ ചിത്രീകരണം പുനരാരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഖുശ്ബുവും ഉടന്‍ തന്നെ അണ്ണാത്തയുടെ ഭാഗമാകുമെന്നും ശേഷിക്കുന്ന രംഗങ്ങള്‍ പൂര്‍ത്തിയാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഫാമിലി എന്റര്‍ടെയ്നറായി ഒരുക്കുന്ന തമിഴ് ചിത്രത്തില്‍ നയന്‍താര, ജഗപതി ബാബു, സൂരി, പ്രകാശ് രാജ്, മീന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഡി. ഇമ്മനാണ് അണ്ണാത്തയുടെ സംഗീതം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്സാണ് നിര്‍മാതാക്കള്‍.

 

Top