ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍

ചെന്നൈ: ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ച വിടുതലൈ ചിരുതൈഗള്‍ കക്ഷി(വിസിആര്‍) നേതാവ് തിരുമാവളവന്‍ എംപിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ ചിദംബരത്തേക്ക് പോകുന്ന വഴിക്കാണ് ഖുശ്ബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായാണ് വിശേഷിപ്പിക്കുന്നതെന്നായിരുന്നു തിരുമാവളവന്റെ പ്രസ്താവന. ഇദ്ദേഹത്തിനെതിരെ ചെന്നൈ പൊലീസിന്റെ സൈബര്‍ വിംഗ് കേസെടുത്തു.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഐ, സിപിഎം, എംഎംകെ എന്നിവര്‍ തിരുമാവളനെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്.

Top