ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹി: പ്രമുഖ തെന്നിന്ത്യന്‍ താരവും കോണ്‍ഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ ബിജെപി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയുടെ ഭാഗമായത്.

കഴിഞ്ഞ കുറച്ചു നാളുകളായി ഖുശ്ബു ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് വിരാമമെന്നോണം ഇന്ന് ഖുശ്ബുവിനെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. തുടര്‍ന്നാണ് ഖുശ്ബു കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചത്.

രാജി കത്ത് സോണിയ ഗാന്ധിക്ക് ഖുശ്ബു കൈമാറിയിരുന്നു. 2014ല്‍ കോണ്‍ഗ്രസിലെത്തിയ ഖുശ്ബു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു.

Top