ഖുശ്ബുവിന്റെ ഭര്‍ത്താവും നടനും സംവിധായകനുമായ സുന്ദര്‍ സിയ്ക്ക് കൊവിഡ്

തെന്നിന്ത്യയിലെ പ്രമുഖതാരം ഖുശ്ബുവിന്റെ ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിയ്ക്ക് കൊവിഡ്. തന്റെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചതായും മുന്‍കരുതലിന്റെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഖുശ്ബു തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ശനിയാഴ്ചയാണ് സംവിധായകന് കൊവിഡ് പോസിറ്റീവായത്.

‘എന്റെ ഭര്‍ത്താവ് സുന്ദര്‍ സി കൊവിഡ് പോസിറ്റീവായി. അദ്ദേഹം നന്നായി ഇരിക്കുന്നു. എന്നാലും മുന്‍കരുതലിന്റെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഉടന്‍ തന്നെ വൈറസ് പരിശോധനക്ക് വിധേയമാകണം. ഉടന്‍ തന്നെ രോഗം ഭേദമാകാന്‍ പ്രാര്‍ഥിക്കൂ,’ എന്ന് ഖുശ്ബു ട്വിറ്ററില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഖുശ്ബു മത്സരിച്ചിരുന്നു. അടുത്തിടെയാണ് താരം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് മാറിയത്.സ്ഫടികത്തിന്റെ തമിഴ് പതിപ്പ് വീരാപ്പ് ഉള്‍പ്പെടെ ഒമ്പത് തമിഴ് ചിത്രങ്ങളില്‍ സുന്ദര്‍ സി നായകനായി അഭിനയിച്ചിട്ടുണ്ട്.

കൂടാതെ, 32 ചലച്ചിത്രങ്ങളുടെ സംവിധായകനുമാണ്. തമിഴകത്തെ പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും സുന്ദര്‍ സി പ്രവര്‍ത്തിച്ചിരുന്നു. മുറൈമാമന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് സുന്ദര്‍ സിയും ഖുശ്ബുവും പ്രണയത്തിലാകുന്നത്.

 

Top