മാഡം ടുസാഡ്‌സ് മ്യൂസിയത്തില്‍ കൊഹ്ലിയുടെ മെഴുക് പ്രതിമയും

viradddviraddd

ണ്ടനിലെ പ്രസിദ്ധമായ മാഡം ടുസാഡ്‌സ് മ്യൂസിയത്തില്‍ ഇടംപിടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയും. ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായിട്ടാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ വിരാട് കോഹ്ലി നില്‍ക്കുന്ന പ്രതിമ മ്യൂസിയത്തില്‍ വെച്ചത്. ലോകകപ്പ് നടക്കുന്ന കാലയളവില്‍ അതായത് ജൂലൈ 15വരെയാണ് മാഡം ടുസാഡ്‌സ് മ്യൂസിയത്തില്‍ ഇന്ത്യന്‍ നായകന്റെ പ്രതിമ പ്രദര്‍ശിപ്പിക്കുക.

മാഡം ടുസാഡ്‌സ് മ്യൂസിയത്തില്‍ എത്തുന്ന കാണികള്‍ക്ക് സ്‌പോര്‍ട്‌സ് താരങ്ങളായ ഉസൈന്‍ ബോള്‍ട്ടിന്റെയും മോ ഫറയുടെയും സച്ചിന്‍ ടെണ്ടുല്‍കരുടെയും പ്രതിമള്‍ക്കൊപ്പം ഇനി കൊഹ്ലിയുടേയും മെഴുകു പ്രതിമ കാണാന്‍ സാധിക്കും. പ്രതിമയില്‍ വിരാട് കോഹ്ലി ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ കോഹ്ലി തന്നെയാണ് നല്‍കിയത്.

ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലില്‍ ആതിഥേയരായ ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെ ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തിരശീല ഉയരും.ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക.

Top