‘ഖോ ഖോ’ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു

ജിഷ വിജയന്‍ പ്രധാന കഥാപാത്രമാകുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ‘ഖോ ഖോ’യുടെ പ്രദര്‍ശനം ആമസോണ്‍ പ്രൈമില്‍ ആരംഭിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആമസോണിന് പുറമെ സൈന പ്ലേ, സിംപളി സൗത്ത്, ഫില്‍മി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലും ചിത്രം ലഭ്യമാണ്. അതിനാല്‍ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് കാണുകയോ, പ്രചരിക്കുകയോ ചെയ്യരുതെന്ന് സംവിധായകന്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂള്‍ അധ്യാപികയും ഖൊ ഖൊ പരിശീലകയുമാണ് ചിത്രത്തില്‍ രജിഷയുടെ കഥാപാത്രം. ‘ഫൈനല്‍സി’നു ശേഷം രജിഷ അഭിനയിക്കുന്ന സ്‌പോര്‍ട്‌സ് ഡ്രാമയുമാണ് ഇത്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ്. രജിഷയ്‌ക്കൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖര്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 

Top