ഖേലോ ഇന്ത്യ യൂത്ത് ഗയിംസിന് ചെന്നൈയിൽ തുടക്കം

റാമത് ഖേലോ ഇന്ത്യ യൂത്ത് ഗയിംസ് ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

യുവാക്കളുടെ ഊർജവും ഉത്സാഹവും കായിക മേഖലയിൽ രാജ്യത്തെ ഉയരത്തിലെത്തിയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യ കായിക മത്സരങ്ങൾ കൂടുതൽ താരങ്ങൾക്ക് അവസരമൊരുക്കാനും മികവുറ്റ താരങ്ങളെ കണ്ടെത്താനും സഹായിക്കുന്നു. യുവാക്കളുടെ നിശ്ചയദാർഡ്യത്തിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്നു. നിങ്ങൾക്കൊപ്പം രാജ്യവും മികവിലേക്ക് എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേന്ദ്രകായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂർ, സംസ്ഥാന കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ പങ്കെടുത്തു. ചെന്നൈയിൽ ആദ്യമായി നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗയിംസിൽ 26 ഇനങ്ങളിൽ രാജ്യത്തെ 5600 കായിക താരങ്ങൾ പങ്കെടുക്കും. ചരിത്രത്തിൽ ആദ്യമായി തമിഴ് നാടിന്റെ തനത് കായിക വിനോദമായ ചിലമ്പാട്ടം ഖേലോ ഇന്ത്യയിൽ പ്രദർശിപ്പിയ്ക്കും.

Top