ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട്; ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല

high-court

കൊച്ചി: ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഇടക്കാല ഉത്തരവ് വേണമെന്ന എന്‍ എസ് എസിന്റെ ആവശ്യം അംഗീകരിക്കാതെ ഹൈക്കോടതി. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ വരുത്തുന്ന ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു എന്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചത്.

കെ.ഇ.ആര്‍ ഭേദഗതി ഭരണഘടന അവകാശങ്ങളുടെ ലംഘനവും 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവുമാണെന്നാണ് ഹരജിയില്‍ പറയുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണ് ഹരജി നല്‍കിയത്. ഹര്‍ജി 29 ന് പരിഗണിക്കും.

Top