ഖഷോഗിയെ കൊന്നവരെ വിട്ടുകിട്ടണമെന്ന തുര്‍ക്കിയുടെ ആവശ്യം തള്ളി സൗദി

റിയാദ്: ഖഷോഗിയെ കൊന്നവരെ വിട്ടുകിട്ടണമെന്ന തുര്‍ക്കിയുടെ ആവശ്യം സൗദി തള്ളിയതായി റിപ്പോര്‍ട്ട്. പ്രതികളുടെ വിചാരണ സൗദിയില്‍ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാധ്യമങ്ങള്‍ വിഭ്രാന്തി പൂണ്ടാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്തതെന്നും സൗദി പ്രതികരിച്ചു.

അതേസമയം ഖഷോഗി വധക്കേസിലെ പ്രതികളെ വിചാരണ ചെയ്യുന്നതിനായി വിട്ടുനല്‍കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. ഇതിനോടുള്ള സൗദിയുടെ പ്രതികരണമാണ് സൗദി നല്‍കിയിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 18 പ്രതികളെ വിട്ടു നല്‍കണമെന്നാണ് തുര്‍ക്കിയുടെ ആവശ്യം.

കൊലപാതകത്തിന് ഉത്തരവാദികളായ എല്ലാവരെയും നീതിക്ക് മുമ്പില്‍ കൊണ്ടു വരണമെന്നും ശിക്ഷിക്കണമെന്നും ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവായിരുന്ന ഹാറ്റിസ് സെംഗിസ് പറഞ്ഞിരുന്നു.

Top