ജമാല്‍ ഖഷോഗി കേസ് ; വിചാരണ അപര്യാപ്തമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി

ജനീവ: കൊല്ലപ്പെട്ട അറേബ്യന്‍ ലേഖകന്‍ ജമാല്‍ ഖഷോഗിയുടെ കേസില്‍ നടക്കുന്ന വിചാരണ അപര്യാപ്തമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി. വിചാരണ തൃപ്തികരമല്ലെന്നും അന്താരാഷ്ട്ര പങ്കാളിത്തത്തോടെ വേണം വിചാരണ നടത്താനെന്നും മനുഷ്യാവകാശ സമിതിയുടെ വക്താവ് രവിന ഷംദസാനി അഭിപ്രായപെട്ടു.

കുറ്റമെന്തു തന്നെയായാലും കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിക്കുന്നതില്‍ യോജിപ്പില്ലെന്നും സമിതി അറിയിച്ചു. സൗദി അറേബ്യന്‍ മനുഷ്യാവകാശ കമ്മീഷനും വിചാരണയ്ക്ക് സാക്ഷികളായിരുന്നു.

‘നിയമം അതിന്റെ സ്വാഭാവിക മാര്‍ഗം വഴി കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്‍കുമെന്നുള്ള സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ വാക്കാണ് പാലിക്കപ്പെട്ടത്’ വിചാരണയെക്കുറിച്ച് സൗദി അറേബ്യന്‍ മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

ഖഷോഗി വധത്തിന്റെ വിചാരണ വ്യാഴാഴ്ച്ച നടക്കുകയും കുറ്റാരോപിതരായ 11 പേരില്‍ 5 പേര്‍ക്ക് വധശിക്ഷ വിധിക്കാനായി പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിക്കുകയും ചെയ്തിരുന്നു.

Top