ഖഷോഗി വധം; സിഐഎയുടെ അന്തിമ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്ന് ട്രംപ്

വാഷിങ്ടണ്‍: മാധ്യമ പ്രവത്തകന്‍ ജമാല്‍ ഖഷോഗി വധത്തില്‍ സി.ഐ.എയുടെ അന്തിമ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖഷോഗി വധത്തെ സംബന്ധിച്ച് യു.എസ് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും, സി.ഐ.എ നടത്തിയ അന്വേഷണത്തിന്റെ സമ്പൂര്‍ണ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ചാണ് സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗി കൊല്ലപ്പെട്ടത്

‘സി.ഐ.എ നിലവില്‍ ഒരു വിലയിരുത്തലും നടത്തിയിട്ടില്ല. പുറത്തുവന്നത് അപൂര്‍ണ റിപ്പോര്‍ട്ടാണ്, പൂര്‍ണ നിഗമനം നാളെ ലഭിക്കും. യു.എസിന്റെ നിലപാട് അപ്പോള്‍ അറിയാമെന്നും ട്രംപ് കാലിഫോര്‍ണിയയില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.

സി.ഐ.എ മേധാവി ജിന ഹാസ്പെല്‍, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ എന്നിവരുമായി ശനിയാഴ്ച ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. സൗദി കിരീടാവകാശിയെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകള്‍ സി.ഐ.എ, യുഎസ് കോണ്‍ഗ്രസ് അടക്കമുള്ള ഭരണകൂട കേന്ദ്രങ്ങളെ ധരിപ്പിച്ചതായാണ് വിവരം.

Top