മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് ഏഴ് വര്‍ഷം തടവ്

khalid-zia

ധാക്ക: സിയ ചാരിറ്റബിള്‍ ട്രസ്റ്റിനായി 3,75,000 ഡോളര്‍ അനധികൃതമായി സ്വരൂപിച്ച കേസില്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് ഏഴ് വര്‍ഷം തടവ്.

ഖാലിദ സിയയുടെ മുന്‍ ഭര്‍ത്താവിന്റെ പേരിലുള്ളതായിരുന്നു സിയ ചാരിറ്റബിള്‍ ട്രസ്റ്റ്. പണം സ്വരൂപിക്കുന്നതിനായി ഇവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കോടതി കണ്ടെത്തിയിരുന്നു. സമാനമായ മറ്റൊരു കേസുമായി ബന്ധപ്പെട്ട് അഞ്ച് കൊല്ലത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഖാലിദ സിയ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇപ്പോള്‍ ആശുപത്രിയിലാണ്.

ഖാലിദയ്‌ക്കൊപ്പം തന്നെ മറ്റ് മൂന്ന് പേര്‍ക്കു കൂടി ഏഴ് വര്‍ഷം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍, ഖാലിദയ്‌ക്കെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ചതാണെന്നുമാണ് പാര്‍ട്ടി പറയുന്നത്.

Top