സിനിമയ്ക്ക് പബ്ലിസിറ്റി നല്‍കിയതില്‍ ട്രോളന്മാര്‍ക്ക് നന്ദി; ഖാലിദ് റഹ്മാന്‍

നുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. ചിത്രം ഏറെ പ്രേക്ഷക പ്രതികരണം നേടുകയും നിരൂപക ശ്രദ്ധ നേടുകയും ചെയ്തതോടെ ഖാലിദ് റഹ്മാന്‍ എന്ന സംവിധായകന്‍ മലയാള സിനിമയുടെ മുന്‍നിരയില്‍ ഇരിപ്പുറപ്പിക്കുകയാണ്.

ഈ കാലഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരുപാട് വിഷയങ്ങളെ അതിന്റെ തീവ്രത ഒട്ടും ചോരാതെ തന്നെ ഉണ്ടയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്ക് വച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഖാലിദ് റഹ്മാന്‍.

ഉണ്ട എന്ന പേര് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ട്രോളര്‍മാര്‍ ആഘോഷിക്കാന്‍ തുടങ്ങിയതാണ്. അത് ഒരുവിധത്തില്‍ സിനിമയ്ക്ക് പബ്ലിസിറ്റി നല്‍കി. ആദ്യ ഷോ കഴിയുന്നതുവരെ പലതരത്തിലുള്ള ട്രോളുകള്‍ കളിയാക്കിയും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ട്രോളുകളുടെ സ്വഭാവം പോസിറ്റീവ് രീതിയിലേക്ക് മാറി. ട്രോളന്മാര്‍ക്ക് ഉണ്ട നന്നായി ഇഷ്ടപ്പെട്ടു. അതുപോലെ കേരള പോലീസിലെ കെ.എ.പി. 1, 4 ഇടുക്കി ക്യാമ്പ് എന്നിവിടങ്ങളിലുള്ള ഒരുപാട് പോലീസുകാര്‍ സിനിമയുടെ കഥയെഴുതുമ്പോഴും ഷൂട്ട് ചെയ്യുമ്പോഴുമെല്ലാം സഹായിച്ചിട്ടുണ്ട്.

Top