ഖാലിദ് റഹ്മാന്റെ ‘ലവ്’ ജനുവരി 29ന് തിയേറ്ററുകളില്‍

ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ‘ലവ്’ ന്റെ കേരളത്തിലെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 29-നാണു ചിത്രം തിയേറ്ററുകളില്‍ എത്തുക. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ‘ലവ്’.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൂര്‍ണ്ണമായും ലോക്ഡൗണില്‍ ചിത്രീകരിച്ച സിനിമ ദമ്പതികൾ തമ്മിലെ സ്‌നേഹവും കലഹവുമൊക്കെയാണ് തുറന്നു കാണിക്കുന്നത്. ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വീണ നന്ദകുമാര്‍, സുധി കോപ്പ, ജോണി ആന്റണി, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.

Top