‘തല്ലുമാല’ക്ക് ശേഷം ഹിറ്റ് കോമ്പോ വീണ്ടും; പുതിയ സിനിമയുമായി ഖാലിദ് റഹ്മാനും ആഷിഖ് ഉസ്മാനും

വ്,തല്ലുമാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഖാലിദ് റഹ്മാനും നിർമ്മാതാവ് ആഷിഖ് ഉസ്മാനും വീണ്ടും ഒന്നിക്കുന്നു. ആഷിഖ് ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ലവിന്റെയും തല്ലുമാലയുടെയും സൂപ്പർ വിജയത്തിന് ശേഷം ഞങ്ങളുടെ അടുത്ത സിനിമ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും’, എന്നാണ് ഖാലിദ് റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആഷിഖ് കുറിച്ചത്. തല്ലുമാലയുടെ വമ്പൻ വിജയത്തിന് പിന്നാലെ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്ന സന്തോഷത്തിലാണ് സിനിമാസ്വാദകരും.

ലവ് എന്ന ചിത്രമാണ് ഈ കോമ്പോയിൽ ആദ്യം റിലീസ് ചെയ്ത ചിത്രം. ഷൈൻ ടോം ചാക്കോയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. സുധി കോപ്പ, ജോണി ആന്റണി എന്നിവരും ചിത്രത്തിലെ പ്രധാന വേഷം ചെയ്തിരുന്നു. ഖാലിദ് റഹ്മാൻ, നൗഫൽ അബ്ദുള്ള എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.

Top