നടുറോഡിൽ ബുള്ളറ്റ് അഭ്യാസം; വീഡിയോ വൈറൽ, പിന്നാലെ പൊലീസ് വലയിലും

ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി ബുള്ളറ്റിൽ ഡാൻസ് കളിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് കാൻപൂർ സ്വദേശി ഖാലിദ് അഹമ്മദിന് പൊലീസ് പിഴ ചുമത്തി. പൊതുനിരത്തിലൂള്ള ബുള്ളറ്റിൽ പാട്ടും പാടി ഡാൻസ് കളിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

ഹെൽമെറ്റ് ധരിക്കാതെ അപകടകരമായി വാഹനമോടിച്ചു എന്ന കുറ്റവും യുവാവിനെതിരെ ചുമത്തിയിട്ടുണ്ട്. നടുറോഡിൽ അഭ്യാസം കാണിച്ചതിന് 9000 രൂപയാണ് ഖാലിദിൽ നിന്നും പിഴയായി ഈടാക്കിയത്. കൂടാതെ, ചെയ്ത തെറ്റിന് മാപ്പുപറഞ്ഞൊരു വീഡിയോയും പോസ്റ്റ് ചെയ്യിപ്പിച്ചു.

ഇത്തരം വീഡിയോകൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് പറയുന്നത്. ട്രാഫിക് നിയമലംഘന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് നടപടികൾ എടുക്കുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ നിരവധി അപകടങ്ങളും റിപ്പോർട്ട് ചെയ്യുപ്പെടുന്നുണ്ട്.

Top