ഷെയ്ന്‍ നിഗം ചിത്രം ഖല്‍ബിലെ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി

ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രം ഖല്‍ബിലെ ടൈറ്റില്‍ സോംഗ് പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ഖല്‍േബേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

സാജിദ് യഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ആണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പൂര്‍ണ്ണമായും ആലപ്പുഴയില്‍ ഒരുക്കുന്ന സിനിമക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രകാശ് അലക്സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ എന്നിവര്‍ ചേര്‍ന്നാണ്.

സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈല്‍ കോയയും ചേര്‍ന്നാണ്. ‘ജാതിക്ക തോട്ടം’ എന്ന ഒറ്റ ഗാനം കൊണ്ട് ശ്രദ്ധ നേടിയ സുഹൈല്‍ കോയ ഒരുക്കുന്ന പന്ത്രണ്ട് പാട്ടുകളുമായാണ് ചിത്രം എത്തുന്നത്.

Top