ഷെയിന്‍ നിഗത്തിന്റെ ‘ഖല്‍ബ്’; ആദ്യ ഗാനം ഇന്നെത്തും

യുവതാരം ഷെയിന്‍ നിഗം നായകനാകുന്ന ഖല്‍ബിന്റെ ടൈറ്റില്‍ സോങ് ബക്രീദ് ദിനമായ ഇന്ന് പുറത്തിറങ്ങും. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെ ഇന്ന് 4 മണിക്ക് ഗാനം റിലീസ് ചെയ്യും. സാജിദ് യഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമപ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിദ്ധിഖ്, സൈജു കുറുപ്പ്, മുത്തുമണി, ബിനീഷ് കോടിയേരി തുടങ്ങിയവര്‍ ആണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പൂര്‍ണ്ണമായും ആലപ്പുഴയില്‍ ഒരുക്കുന്ന സിനിമക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രകാശ് അലക്‌സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ എന്നിവര്‍ ചേര്‍ന്നാണ്.

സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സാജിദ് യഹിയയും സുഹൈല്‍ കോയയും ചേര്‍ന്നാണ്. ‘ജാതിക്ക തോട്ടം’ എന്ന ഒറ്റ ഗാനം കൊണ്ട് ശ്രദ്ധ നേടിയ സുഹൈല്‍ കോയ ഒരുക്കുന്ന പന്ത്രണ്ട് പാട്ടുകളുമായാണ് ചിത്രം എത്തുന്നത്.

Top