‘ഖലാസി’ ഗാനം വീണ്ടും ട്രെന്റിംഗ്; ഗാനത്തെ പുകഴ്ത്തി പ്രധാനമന്ത്രി മോദി

ദില്ലി: ഗുജറാത്തി ഗായകന്‍ ആദിത്യ ഗാദ്വിയുടെ ‘ഖലാസി’ എന്ന ഗാനം ഇന്ത്യയില്‍ വന്‍ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേരിട്ട് പ്രശംസയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2023 ജൂലൈയില്‍ കോക്ക് സ്റ്റുഡിയോ ഭാരതിലാണ് ഈ ഗാനം പുറത്തിറങ്ങിയത്. നിമിഷനേരം കൊണ്ട് ഗാനം വൈറലാവുകയും ചെയ്തു. ഇപ്പോള്‍, പ്രധാനമന്ത്രി മോദി ഇതിന്റെ ഗായകന്‍ ആദിത്യ ഗാദ്വിവിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്ത് ആശംസ നേര്‍ന്നു.

വീഡിയോയില്‍ ആദിത്യ ഗാദ്വി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചു. ക്ലിപ്പില്‍, പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് തന്റെ സംഗീത പരിപാടിയില്‍ പങ്കെടുത്തതും അദ്ദേഹത്തോടുള്ള ആരാധനയും ഗാധ്വി ഓര്‍ത്തെടുക്കുന്നു.

ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി മിസ്റ്റര്‍ ഗാധ്വിയെയും അദ്ദേഹത്തിന്റെ ഇപ്പോള്‍ വൈറലായ ‘ഖലാസി’ ഗാനത്തെയും പ്രശംസിച്ചു. ഗായകനുമായുള്ള കൂടിക്കാഴ്ച ശ്രദ്ധേയമായ നിമിഷമെന്നും അദ്ദേഹം പറഞ്ഞു. ‘ഖലാസ’ ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഹിറ്റാണെന്ന്, ആദിത്യ ഗാധ്വിയുടെ സംഗീതം ഹൃദയങ്ങള്‍ കീഴടക്കുന്നു എന്ന് മോദി പ്രശംസിച്ചു.

കോക്ക് സ്റ്റുഡിയോ ഭാരതില്‍ ജൂലൈ മാസത്തില്‍ പുറത്തിറങ്ങിയ ഖലാസി എന്ന ഗുജറാത്തി ഗാനം. ഇതിനകം യുട്യൂബില്‍ 5 കോടിയിലധികം വ്യൂസ് നേടി കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ റീല്‍സുകളും മറ്റുമായി പലരും ഈ ഗാനം ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ നവരാത്രി കാലത്ത് ഇന്ത്യ മൊത്തം ഈ ഗാനം ട്രെന്റിംഗായിരുന്നു.

‘ഗുജറാത്തിന്റെ തീരത്തുകൂടെ പര്യവേക്ഷണം നടത്താന്‍ പുറപ്പെടുന്ന നാവികന്റെ കഥയാണ് ഖലാസി എന്ന ഗാനം്. ഈ ഗാനം അയാളുടെ വിരസമായ, സാഹസികമായ യാത്ര,അനുഭവങ്ങള്‍, കപ്പല്‍ യാത്രയ്ക്കിടയിലുള്ള ജീവിതംഎന്നിവയെക്കുറിച്ച് പറയുന്നു!’ പാട്ടിനെക്കുറിച്ച് കോക്ക് സ്റ്റുഡിയോ ഭാരത് നല്‍കിയ വിവരണം ഇങ്ങനെയാണ്.

Top