പ്രേക്ഷകരെ അമ്പരപ്പിച്ച് കാർത്തി; നിമിഷങ്ങൾ കൊണ്ട് അകത്താക്കിയത് ഒരു ബക്കറ്റ് ബിരിയാണി

നിമിഷങ്ങൾക്കകം ഒരു ബക്കറ്റ് ബിരിയാണി അകത്താക്കുന്ന കാർത്തിയുടെ കൈദിയിലെ രംഗമാണിപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നിമിഷങ്ങൾക്കകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഡില്ലി എന്ന കഥാപാത്രത്തെയാണ് കാർത്തി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണവുമായി ചിത്രം തിയ്യേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.

നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ തെലുങ്ക് പതിപ്പില്‍ നിന്നാണ് ഈ രംഗം യുട്യൂബില്‍ റിലീസ് ചെയ്തത്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളി താരം നരേനും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു.

Top