വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി കഹ്‌റാമയുടെ പുതിയ സബ് സ്റ്റേഷന്‍

ദോഹ: വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്റെ (കഹ്‌റാമ) പാര്‍ക്കിങ് സൗകര്യത്തോടു കൂടിയുള്ള പുതിയ സബ് സ്റ്റേഷന്‍.

വാഹന ഉടമകള്‍ക്ക് ഇനി മുതല്‍ സുരക്ഷിതമായി വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഫര്‍ദാന്‍ ടവറിനോട് ചേര്‍ന്നുള്ള കഹ്‌റാമയുടെ പുതിയ സബ്‌സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പാര്‍ക്കിങ് സൗജന്യമാണ്.

പാര്‍ക്കിങ് പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഉപഭോക്താക്കള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം കഹ്‌റാമ ഒരുക്കിയിരിക്കുന്നത്.

പൂര്‍ണമായും സുരക്ഷാ സംവിധാനങ്ങളോടു കൂടിയ പാര്‍ക്കിങ് കേന്ദ്രത്തില്‍ 270 ഓളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണുള്ളത്. 24 മണിക്കൂറും ഇവിടെ പാര്‍ക്കിങ് അനുവദിക്കുന്നുണ്ട്.

Top