വസ്ത്രബഹിഷ്‌ക്കരണത്തിന്റെ ഹീറോ ഖാദിയ്ക്ക് ആവശ്യക്കാരേറുന്നു

ന്യൂഡല്‍ഹി: രാഷ്ട്രീയക്കാരുടേത് മാത്രം എന്ന് മുദ്രക്കുത്തപ്പെട്ട ഖാദി സൃവസ്ത്രങ്ങള്‍ക്ക് ആവശ്യക്കാരേറുന്നു. ഫാഷന്‍ രംഗത്തെ വലിയ മുന്നേറ്റമാണ് ഖാദി മേഖലയ്ക്ക് ഉണര്‍വ്വ് പകര്‍ന്നത്.

1905 മുതല്‍ 1911 വരെയുള്ള സ്വദേശി പ്രസ്ഥാന കാലഘട്ടത്തിലാണ് ഖാദി വസ്ത്രങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചത്. മഹാത്മഗാന്ധിയുടെ വിദേശ വസ്ത്ര ബഹിഷ്‌ക്കരണ സമര സമയത്ത് ഖാദിക്ക് ഇന്ത്യന്‍ മുഖം ലഭിച്ചു. രാജ്യത്ത് എല്ലായിടത്തും ചര്‍ക്കകള്‍ പ്രത്യക്ഷപ്പെട്ടു. സ്വയം പര്യാപ്തത കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു സമരങ്ങള്‍.

1956ല്‍ ഖാദി കമ്മീഷന്‍ (KVIC) നിലവില്‍ വന്നു. ജമ്മു കാശ്മീരില്‍ ഒഴികെയുള്ള എല്ലായിടത്തും ഖാദിയ്ക്ക് പ്രചാരണം നല്‍കുകയായിരുന്നു ലക്ഷ്യം. ഇന്ത്യന്‍ ഉല്‍പ്പന്നമായി കഴിഞ്ഞ വര്‍ഷം ഖാദിയ്ക്ക് ലോകോത്തര തലത്തില്‍ പ്രചാരണം ലഭിച്ചു. കമ്മീഷന്‍ അതൊരു ബ്രാന്റ് ആയിത്തന്നെ അവതരിപ്പിച്ചു.

വ്യോമസേന ആഭ്യന്തര യോഗസമയത്ത് ഖാദി യൂണിഫോമുകള്‍ നിര്‍ബന്ധമാക്കി. രോഹിത് ബാല്‍, അഞ്ജു മോഡി, പിയാല്‍ ജെയ്ന്‍, പൂനം ഭഗത് എന്നീ ഡിസൈനര്‍മാര്‍ ഈ രംഗത്തെ ഫാഷന്റെ ലോകത്ത് കുറേക്കൂടി സജീവമാക്കി.

Top