ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്

തിരുവനന്തപുരം: ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കെ.എന്‍.എ ഖാദര്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.

അതേസമയം ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി ഏകീകരണത്തിനുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്റഡറി, വി.എച്ച്.സി എന്നിവ മൂന്നായി പ്രവര്‍ത്തിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നും ഖാദര്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്നില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

തുഗ്ലക്ക് പരിഷ്‌കാരമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. റിപ്പോര്‍ട്ട് പൂര്‍ണമായും വരാതെ എങ്ങനെ നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള ചര്‍ച്ചകള്‍ക്കും മന്ത്രിസഭയില്‍ ഇന്ന് തുടക്കമാവും.

Top