ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തളളിക്കളയുന്നതുവരെ പ്രതിഷേധം തുടരും; എഐഡിഎസ്ഒ

കൊച്ചി; സ്‌കൂള്‍ വിദ്യാഭ്യാസത്തെ കേവലം തൊഴില്‍ പരിശീലനമാക്കി അധപതിപ്പിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തളളിക്കളയുന്നതുവരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ച് എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് ബിനുബേബി. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്ന ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ അധ്യാപക വിദ്യാര്‍ത്ഥി സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതിനെ അവഗണിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. പൂര്‍ണ്ണമായും പ്രസിദ്ധീകരിക്കപ്പെടുക പോലും ചെയ്യാത്ത ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന സര്‍ക്കാര്‍ തീരുമാനം ഡിപിഇപിയില്‍ തുടങ്ങിയ ലോകബാങ്ക് പ്രോജക്ടിന്റെ നടപ്പിലാക്കല്‍ തന്നെയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Top