ഇടുക്കിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ നിറഞ്ഞെന്ന് കെജിഎംഒഎ

ഇടുക്കി: ഇടുക്കി ജില്ലയില്‍ 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും നിറഞ്ഞു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) രംഗത്തെത്തി.

ബെഡുകളുടെ എണ്ണമടക്കം ജില്ലയില്‍ സര്‍ക്കാര്‍ തലത്തില്‍ സൗകര്യങ്ങള്‍ കുറവാണ്. നിലവില്‍ ആശുപത്രികളില്‍ 99 ശതമാനവും നിറഞ്ഞു. ഇനി പുതിയ രോഗികള്‍ വരുന്ന സമയത്ത് ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തലത്തില്‍ സൗകര്യമില്ല. സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തിയാലെ ഇതിന് പരിഹാരമാകൂവെന്നും കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.സാം വി.ജോണ്‍ പറഞ്ഞു.

ഇടുക്കി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.39 ആയി കുറഞ്ഞതാണ് നേരിയ ആശ്വാസമുള്ളത്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നേക്കും. രണ്ടു ആശുപത്രികള്‍ മാത്രമാണ് ജില്ലയില്‍ കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ 50 ശതമാനമെങ്കിലും കോവിഡിനായി മാറ്റിവെച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

Top