കാത്തിരിപ്പിന് അവസാനം; ജൂലൈ 16ന് കെജിഎഫ് 2 തിയറ്ററുകളിലേയ്ക്ക്

കാത്തിരിപ്പിന് വിരാമമിട്ട് 2021 ജൂലൈ 16ന് കെജിഎഫ് 2 തിയറ്ററുകളിലെത്തും. കോവിഡ് ഇടവേളയ്ക്കുശേഷം രാജ്യത്തെ തിയറ്ററുകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. റോക്കി ഭായിയുടെ രണ്ടാം വരവ് വലിയ പ്രതീക്ഷയോടെയാണ് പ്രേഷകര്‍ നോക്കിക്കാണുന്നത്.

കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന ‘കെജിഎഫ് 2’ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. റിലീസ് തിയതി പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട് വന്ന സ്റ്റില്ലുകളുടെയും ടീസറും വന്‍ ഹിറ്റാണ്. നായകനായ യാഷിന്റെ ഗംഭീര പ്രകടനം തന്നെ ചിത്രത്തില്‍ കാണാനാകുമെന്നാണ് ആരാധക പ്രതീക്ഷ.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വില്ലന്‍ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരീഡ് ഡ്രാമയാണ് കെജിഎഫ്. 2018 ഡിസംബര്‍ 21-നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്.

 

Top