കന്നടയില്‍ നിന്നും ഞെട്ടിക്കാന്‍ ‘കെജിഎഫ്’ ; പുതിയ ഗാനം പുറത്തുവിട്ടു

ഗ്രം എന്ന സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രത്തിന് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് സിനിമയാണ് കെജിഎഫ്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. സലാം റോക്കി ഭായ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുധാംസുവാണ്. രവി ബസ്രൂര്‍ ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. വിജയ് പ്രകാശ്, മോഹന്‍ കൃഷ്ണ, രഞ്ജിത്ത് ഉണ്ണി, ബല്‍രാജ് ജഗദീഷ് കുമാര്‍, ദീപേഷ് എ കെ, അഭിഷേക്ചിത്ര സോമന്‍ എന്നിവര്‍ ചേര്‍ന്നാണഅ ഗാനം ആലപിച്ചിരിക്കുന്നത്.

കന്നഡ സൂപ്പര്‍താരം യഷ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറകത്തുവിട്ടിരുന്നു. ഹോളിവുഡ് വെസ്റ്റേണ്‍ സിനിമകളെ ഓര്‍മിപ്പിക്കുന്ന ഫ്രെയിമുകളും ആക്ഷന്‍ രംഗങ്ങളും ആയിരുന്നു ട്രെയ്‌ലറില്‍ ഉണ്ടായിരുന്നത്. 2 ചാപ്റ്റര്‍ ആയി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ട്രൈലെര്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

ശ്രീനിധി ഷെട്ടി നായികയാവുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ചാണ് സിനിമ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ മലയാളത്തിലും ചിത്രം പരിഭാഷപ്പെടുത്തി തീയേറ്ററുകളിലെത്തും. കന്നഡ സിനിമയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രങ്ങളിലൊന്നാണ് കെജിഎഫ്. ഡിസംബര്‍ 21ന് ചിത്രം തീയേറ്ററുകളിലെത്തും.

Top