ഏറ്റവും ഇഷ്ടപ്പെട്ട താരം ആരെന്ന് വെളിപ്പെടുത്തി കെജിഎഫ് നായിക

ന്ത്യന്‍ സിനിമയില്‍ ഉടനീളം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമാണ് യഷ് നായകനായി എത്തിയ കെ.ജിഎഫ്. ചിത്രത്തില്‍ നായികയായി വേഷമിട്ടത് ശ്രീനിഥി ഷെട്ടിയാണ്.

ഇപ്പോള്‍ തനിക്ക് മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിഥി. തന്റെ ഇഷ്ടതാരം മോഹന്‍ലാല്‍ ആണെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രീനിഥി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരോട് സംവദിക്കുന്നതിനിടയില്‍ ആണ് നടി ഇഷ്ട താരത്തെ വെളിപ്പെടുത്തിയത്. ലാലേട്ടന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്, ലൂസിഫറാണ് ഏറ്റവും ഒടുവില്‍ കണ്ട ചിത്രമെന്നും നടി പറഞ്ഞു.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫിന്റെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം ആയിരിക്കും ചിത്രം റിലീസിനെത്തുക. ആദ്യ ഭാഗത്തിലെ പോലെ തന്നെ രണ്ടാം ഭാഗത്തിലും ശ്രീനിഥി ഷെട്ടി തന്നെയാണ് നായികയായി എത്തുന്നത്. രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാനകഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top