കെജിഎഫ് 2; റിലീസ് ദിവസം നാഷണൽ ഹോളിഡേ പ്രഖ്യാപിക്കണമെന്ന് ആരാധകർ

സിനിമാ പ്രേമികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കെജിഎഫിന്റെ രണ്ടാം ഭാ​ഗം. ജൂലൈ 16നാണു ചിത്രം തിയറ്ററിൽ റീലീസ് ചെയ്യുന്നതായി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ റിലീസിന്റെ അന്ന് ചിത്രം കാണാനായി വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ് കെജിഎഫ് നായകൻ യാഷിന്റെ ആരാധകർ.

കെജിഎഫ് 2 റിലീസ് ചെയ്യുന്ന ദിവസം നാഷണൽ ഹോളിഡേ പ്രഖ്യാപിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിൽ ഈ ആവശ്യം തരംഗമാവുകയാണ്. കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന ‘കെജിഎഫ് 2’ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് 16.3 കോടിയിലേറെ വ്യൂസാണ് യുട്യൂബില്‍ ഇതുവരെ ലഭിച്ചിരിക്കുന്നത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് ഓഗസ്റ്റ് 26ന് ആയിരുന്നു. മുഖ്യധാരാ കന്നഡ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് ‘കെജിഎഫ്’. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിൽ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്.

Top