കെജിഎഫ് ചാപ്റ്റര്‍ 2 ; റോക്കി ഭായിയുടെ വില്ലന്‍ സഞ്ജയ് ദത്ത്

ന്നട സിനിമയുടെ വളര്‍ച്ച ഇന്ത്യ ഒട്ടാകെ അറിയിച്ച് ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ 2 വിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടു. ചിത്രത്തിലെ വില്ലന്‍ ‘അധീര’ ആയി അഭിനയിക്കുന്നത് ബോളിവുഡ് സൂപ്പര്‍ താരമായ സഞ്ജയ് ദത്താണ്. യാഷ് അവതരിപ്പിക്കുന്ന റോക്കി ഭായിക്ക് വില്ലന്‍ ആയി സഞ്ജയ് ദത്ത്കൂടി എത്തുന്നതോടെ കെ ജി എഫ് 2 ഒരു മഹാ സംഭവം ആവും എന്ന പ്രതീക്ഷയില്‍ ആണ് ആരാധകര്‍.

കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ 21-നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങി. കര്‍ണാടകയില്‍ ആദ്യദിനം 350 സ്‌ക്രീനുകളിലും ബെംഗളൂരുവില്‍ 500 പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു.

കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്.

Top