ഒടിടി റിലീസിനൊരുങ്ങി ‘കെജിഎഫ് ചാപ്റ്റര്‍ 2’

ദ്ഭുത ജനപ്രീതി നേടിയ തെന്നിന്ത്യൻ ചിത്രമാണ് യാഷ് നായകനായ ‘കെജിഎഫ് ചാപ്റ്റര്‍ 2’. കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി പ്രശാന്ത് നീലിന്റെ ‘കെജിഎഫ് 2’ പ്രദർശനം തുടരുകയുമാണ്. ഇപ്പോഴിതാ ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം വീ‍ഡിയോ. ജൂണ്‍ മൂന്ന് മുതലാണ് ചിത്രത്തിന്റെ സ്‍ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങുക.

കന്നഡ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ആയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്. വിജയ് കിരഗന്ദുറാണ് ചിത്രം നിര്‍മിച്ചത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. സഞ്‍ജയ് ദത്താണ് ചിത്രത്തില്‍ വില്ലനായി എത്തിയത്.

‘കെജിഎഫ് ചാപ്റ്റര്‍ 2’ ഐമാക്സ് ഫോര്‍മാറ്റിലും റിലീസ് ചെയ്‍തിരുന്നു. ഒരു കന്നഡ ചിത്രത്തിന്‍റെ ആദ്യ ഐമാക്സ് റിലീസ് ആയിരുന്നു ഇത്. സാധാരണ ഫോര്‍മാറ്റില്‍ ഉള്ള റിലീസിനേക്കാള്‍ ഒരു ദിവസം മുന്‍പേ ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തി എന്നതും ‘കെജിഎഫ് രണ്ടി’ന്റെ പ്രത്യേകതയാണ്. ഏപ്രില്‍13ന് ആയിരുന്നു ചിത്രത്തിന്റെ ഐമാക്സ് റിലീസ്.

Top