കെജിഎഫിലെ ‘ഗരുഡ’ ആറാട്ടിലൂടെ മലയാളത്തിലേക്ക്

ന്നഡ പിരീഡ് ആക്ഷന്‍ ചിത്രം ‘കെജിഎഫി’ലെ ശ്രദ്ധേയ വില്ലന്‍ കഥാപാത്രമായ ‘ഗരുഡ’യെ അവതരിപ്പിച്ച രാമചന്ദ്ര രാജു മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രം ‘ആറാട്ടി’ലൂടെയാണ് രാമചന്ദ്ര രാജുവിന്റെ അരങ്ങേറ്റം. ഗരുഡ എന്ന വില്ലൻ കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നാടനാണ് രാമചന്ദ്ര രാജു. പ്രധാന വില്ലന്‍ കഥാപാത്രമല്ലെങ്കിലും പ്രധാന വേഷത്തിൽ തന്നെയാണ് ചിത്രത്തിൽ രാജു എത്തുന്നതെന്നാണ് സൂചന.

മോഹന്‍ലാലും രാമചന്ദ്ര രാജുവും തമ്മിലുള്ള സംഘട്ടനരംഗം ചിത്രത്തില്‍ ഉണ്ടാവും. ബി ഉണ്ണികൃഷ്ണന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ രാമചന്ദ്ര രാജു ആറാട്ടില്‍ അഭിനയിക്കുന്ന വിവരം അറിയിച്ചത്. അദ്ദേഹവുമൊത്തുള്ള ചിത്രീകരണാനുഭവം നന്നായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചു.

Top