കൊടകര കുഴല്‍പ്പണക്കേസ്; ഇടപാടുമായി ബന്ധമില്ലെന്ന് കര്‍ത്ത

ആലപ്പുഴ: കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസുമായി ഒരു ബന്ധവും ഇല്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്ത. കര്‍ത്തയെ പ്രത്യേക അന്വേഷണ സംഘം നാലു മണിക്കൂര്‍ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചതിന് എല്ലാം മറുപടി കൊടുത്തിട്ടുണ്ട്. കൂടുതല്‍ കര്യങ്ങള്‍ അറിയണമെങ്കില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്നും കര്‍ത്ത പറഞ്ഞു. ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിലായിരുന്നു ചോദ്യം ചെയ്യല്‍.

കേസില്‍ പിടിയിലായവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് കര്‍ത്തയുമായുള്ള ബന്ധം അന്വേഷണ സംഘത്തിന് ലഭിച്ചത്. അതേസമയം കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു. വെള്ളങ്ങല്ലൂര്‍ വീട്ടിലെ മെറ്റലിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. മാര്‍ട്ടിന്‍ കവര്‍ച്ചയ്ക്ക് ശേഷം കാറും സ്വര്‍ണ്ണവും വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Top