ഭക്ഷണപ്രിയരായ ഗെയിമര്‍മാർക്ക് വേണ്ടി ഗെയിം കണ്‍സോള്‍ അവതരിപ്പിച്ച് കെഎഫ്‌സി. കെഎഫ്‌സി കണ്‍സോള്‍ എന്ന പേരില്‍ പുറത്തിറക്കുന്ന ഈ ഉപകരണത്തില്‍ ഫ്രൈഡ് ചിക്കന്‍ ചൂടോടെ നിലനിര്‍ത്താനാവും. ഇന്റലിന്റെ പിന്തുണയോടെയുള്ള ഗെയിം കണ്‍സോള്‍ ആണിത്. ഈ ഗെയിം കണ്‍സോളിൽ 240 എഫ്പിഎസില്‍ സുഖമായി ഗെയിം പ്ലേ സാധ്യമാണെന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ കമ്പനിയായ കൂളര്‍ മാസ്റ്റര്‍ പറയുന്നു. 240 ഹെര്‍ട്‌സ് ഔട്ട്പുട്ടും 4കെ ഡിസ്‌പ്ലേയും ഇത് പിന്തുണയ്ക്കും. ഒപ്പം എല്ലാ ഗെയിമുകളും കളിക്കാം.
ജൂണില്‍ പ്ലേ സ്റ്റേഷന്‍ 5 അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ കെഎഫ്‌സി പുതിയ ഗെയിം കണ്‍സോളിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഈ ഉപകരണത്തില്‍ ഒരു ചിക്കന്‍ ചേമ്പര്‍ ഉണ്ടെന്നും റെഡ് ഹോട്ട് ഗ്രില്‍ ഉണ്ടെന്നും പറഞ്ഞായിരുന്നു ആ വിഡിയോ.