കെഎഫ്‌സി ഹോം ഡെലിവറി നടത്തുന്നതിനായി ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് ബൈക്കുകള്‍

KFC DUKATY

ഫ്രൈഡ് ചിക്കന്‍ വില്‍പനയില്‍ ആഗോള ബ്രാന്‍ഡായ കെന്റുക്കി ഫ്രെഡ് യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ പരീക്ഷണവുമായി രംഗത്ത്. മലേഷ്യയില്‍ ഡ്യൂക്കാട്ടി ബൈക്കുകളിലാണ് കെഎഫ്എസി ഹോം ഡെലിവറി ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 939 സൂപ്പര്‍ബൈക്കുകളെ കെഎഫ്‌സി മലേഷ്യ വാങ്ങിക്കഴിഞ്ഞു.

അടിമുടി ‘കെഎഫ്‌സി’ മയത്തിലാണ് അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ഭീമന്മാരുടെ ഡ്യൂക്കാട്ടി ബൈക്കുകള്‍. ബൈക്കിന് അനുയോജ്യമായ ചിക്കന്‍ ഡിസൈന്‍ ഹെല്‍മറ്റും കമ്പനി രൂപകല്‍പന ചെയ്തുവെച്ചിട്ടുണ്ട്. ഫ്യൂവല്‍ ടാങ്കിന് ഇരുവശവും കെഎഫ്‌സി ഡെലിവറി എന്ന ബ്രാന്‍ഡിംഗും കമ്പനി പതിപ്പിച്ചിട്ടുണ്ട്. ഇതു മാത്രമാണ് ഡ്യൂക്കാട്ടി പ്രേമികളെ നിരാശപ്പെടുത്തിയത്.

37 സിസി ട്വിന്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ഹൈപ്പര്‍മോട്ടാര്‍ഡ് 939 ബൈക്കിന്റെ ഒരുക്കം. 9,000 rpmല്‍ 108.5 bhp കരുത്തും 7,500 rpmല്‍ 95 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് ഡ്യൂക്കാട്ടി നല്‍കുന്നത്. നീളമേറിയ ട്രാവല്‍ സസ്‌പെന്‍ഷനോട് കൂടിയ ഹൈപ്പര്‍മോട്ടാര്‍ഡ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ മള്‍ട്ടിപര്‍പസ് മോട്ടോര്‍സൈക്കിളാണ്. 11.16 ലക്ഷം രൂപയാണ് ഇന്ത്യയില്‍ ഡ്യുക്കാട്ടി ഹൈപ്പര്‍മോട്ടാര്‍ഡ് 939 ന്റെ എക്‌സ്‌ഷോറൂം വില.

Top