കെവിന്‍ ജോസഫിന്റെ മൃതദേഹം കുമാരനല്ലൂരെ വീട്ടിലെത്തിച്ചു

KEVIN

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കെവിന്‍ ജോസഫിന്റെ
മൃതദേഹം കുമാരനല്ലൂരെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കെവിന്റെ ഭാര്യ നീനുവിനെ ആശ്വസിപ്പിക്കുവാന്‍ അഛന്‍ ഏറെ പണിപ്പെട്ടു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും വീട്ടിലെത്തിയിട്ടുണ്ട്. ഹര്‍ത്താലായിട്ടും ദൂരെ സ്ഥലത്തു നിന്നു പോലും നിരവധി ആളുകളാണ് വീട്ടില്‍ എത്തിയത്. കോട്ടയം കളക്ടറേറ്റിനു സമീപത്തെ ഗുഡ്‌ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌ക്കാരം.

Top