കെവിന്റെ കൊലപാതകം; ചാക്കോയുടെ തെന്മലയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി

KEVIN

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പ്രതിയായ ചാക്കോയുടെ തെന്മലയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. വീടിന്റെ പൂട്ട് പൊളിച്ച് പൊലീസ് അകത്ത് കടക്കുകയായിരുന്നു. കോട്ടയത്തു നിന്നുള്ള പൊലീസ് സംഘമാണ് വീട്ടിലെത്തിയത്. നീനുവിന്റെ പിതാവ് ചാക്കോയും മാതാവും കോട്ടയത്തു നിന്ന് കൊല്ലത്തേക്ക് മാറിയിട്ടുണ്ടെന്നാണ് വിവരം.

ഇന്നലെ വരെ ഇവര്‍ കോട്ടയത്തുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പൊലീസ് ഇപ്പോള്‍ വീട്ടില്‍ തിരച്ചില്‍ നടത്തുകയാണ്. ചാക്കോയുടെ വീട്ടിലെ രേഖകള്‍ പരിശോധിക്കും.

Top