കെവിനെ കൊലപ്പെടുത്തിയ കേസ്; പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകില്ലെന്ന് ഐജി

KEVIN

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകില്ലെന്ന് ഐജി വിജയ് സാഖറെ. കൃത്യത്തില്‍ പൊലീസുകാര്‍ക്കു പങ്കില്ലെന്നും ഇവര്‍ക്കു കെവിനെ വധിക്കുന്നതിനുള്ള ഗൂഡാലോചന സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം, കൃത്യവിലോപം നടന്നതായി ഐജി ആവര്‍ത്തിച്ചു. പ്രതികളെ തെന്‍മലയില്‍ എത്തിച്ചു തെളിവെടുത്തശേഷം തിരികെ കോട്ടയത്ത് എത്തിച്ച ശേഷമാണ് ഐജി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ കൈയില്‍ നിന്നു കൈക്കൂലി വാങ്ങി ഒത്താശ ചെയ്ത കേസില്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എഎസ്‌ഐ ടി.എം. ബിജു, മുന്‍ സിപിഒ എം.എന്‍. അജയകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കു പിന്നീട് കോടതി ജാമ്യം അനുവദിച്ചു.

Top