ഐപിഎല്‍ കമന്ററി പാനല്‍ വിട്ട് കെവിന്‍ പീറ്റേഴ്‌സണ്‍

പിഎല്‍ കമന്ററി പാനല്‍ വിട്ട് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍. മക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ താന്‍ കമന്ററി പാനല്‍ വിട്ട് നാട്ടിലേക്ക് പോകുകയാണെന്ന് പീറ്റേഴ്‌സണ്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

‘സീസണ്‍ പകുതിയാകുമ്പോള്‍ എന്റെ മക്കള്‍ക്കു വേണ്ടി ഞാന്‍ ഐപിഎല്‍ വിടുകയാണ്. ഞാന്‍ അവര്‍ക്കൊപ്പം വീട്ടില്‍ കഴിയാന്‍ ആഗ്രഹിക്കുന്നു. ഇതൊരു വിചിത്രമായ വര്‍ഷമായിരുന്നു. കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. എല്ലാ ദിവസവും അവര്‍ക്കൊപ്പം ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’- പീറ്റേഴ്‌സണ്‍ ട്വിറ്ററില്‍ കുറിച്ചു.

Top