കെവിന്റെ കൊലപാതകം ; അന്വേഷണസംഘം പുനരാവിഷ്‌കരിക്കാന്‍ സാധ്യത

kevin

തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യ വീട്ടുകാര്‍ ക്രൂരമായ കൊലപ്പെടുത്തിയ കെവിന്റെ കൊലപാതകം പുനരാവിഷ്‌ക്കരിക്കാന്‍ പ്രത്യേക അന്വേഷണസംഘം ആലോചിക്കുന്നു. കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഷാനു ചാക്കോയെയും സംഘത്തെയും ഇന്ന് കൊല്ലത്തേക്ക് കൊണ്ട് പോയി തെളിവെടുക്കുമെന്നാണ് സൂചന.

ഷാനുവിന്റ മൊഴിയും മുഖ്യസാക്ഷി അനീഷ് ആദ്യം നല്‍കിയ മൊഴിയും തമ്മില്‍ പൊരുത്തക്കേടില്ല. എന്നാല്‍ കെവിന്‍ ഷാനുവിന്റെ കാറില്‍ നിന്നും രക്ഷപ്പെട്ടതിന് ശേഷം എന്താണ് സംഭവിച്ചതെന്നതിന് ഇപ്പോഴും വ്യക്തതയില്ല. അതിനാലാണ് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയും നടന്ന സംഭവങ്ങള്‍ പൊലീസ് പുനരാവിഷ്‌ക്കരിക്കാന്‍ ആലോചിക്കുന്നത്.

പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതിനൊപ്പമായിരിക്കും ഈ നടപടികളും. മൂന്ന് പേര്‍ കൂടി പിടിയിലായതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഒളിവില്‍ കഴിയുന്ന നീനുവിന്റ അമ്മ രഹ്നയ്ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Top