കെവിന്‍ വധക്കേസ് പ്രതിക്ക് ജയിലില്‍ മര്‍ദ്ദനം; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി

തിരുവനന്തപുരം: കെവിന്‍ വധക്കേസ് പ്രതിക്ക് ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ജയില്‍ ഡിഐജി സംഭവം അന്വേഷിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും ജയില്‍ ഡിജിപി വ്യക്തമാക്കി.

കേസിലെ ഒന്‍പതാം പ്രതി ടിറ്റോ ജെറോമിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ച് സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മര്‍ദ്ദനമേറ്റ തന്നെ ചികിത്സ നല്‍കാതെ ജയില്‍ അധികൃതര്‍ സെല്ലില്‍ അടച്ചുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പ്രതി വ്യക്തമാക്കിയിരുന്നു. ഈ പരാതിയിലാണ് കോടതി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

Top